കാഴ്ചകൾ

“”””””””””””””””””””””””””””””“”
നിറമുള്ള  ഓർമ്മകൾ
മങ്ങിമറയുന്നു .
പച്ചമാംസത്തിന്റെ
ഗന്ധം പരക്കുന്നു.
കളിപ്പാട്ടം   ഏന്തുന്ന
പൈതലിൻ കൈയിൽ
ആയുധകോപ്പുകൾ
കാണുന്നു  ലോകം
 ചിതറി  തെറിക്കും
ചോരതുള്ളിയിൽ
കുഞ്ഞുറുമ്പുകൾ
കൂടുകൂട്ടുന്നു
യസീധി പെണ്ണിൻ
മടിക്കുത്തഴിക്കാൻ
കാപാലികന്മാർ
മത്സരിക്കുന്നു
പലവ്യഞ്ജനത്തിൽ
കൂട്ടത്തിലെവിടയോ
യസീധി പെണ്ണിൻ
മാനവും വിൽക്കുന്നു
ദുഖഭാരത്താൽ
പ്രാണൻവെടിഞ്ഞവർ
ഇനിയുമുണ്ടേറെ
നമ്മളറിയാതെ
പ്രാണനുവേണ്ടികേഴുന്ന
അമ്മതൻ ചാരത്ത്
പറന്നിറങ്ങുന്നു
ശവമഞ്ചങ്ങൾ
ഇനിയുംവെടിയുക
ലോകമേ മൗനം
നൽകാംഅവർക്കായ്
നിറമുള്ള  പകലുകൾ
നൽകാം അവർക്കായ്
കനവുള്ള  രാവുകൾ

മരണം

ശാന്തമാം കടലിൻ
തീരത്ത് ഞാനെത്തി
തിരയുടെ താളം കേട്ടുനിന്നു .
അവിടെ ഞാനെഴുതിയ
മരണത്തിൻ കുറിപ്പുകൾ
തിരവന്നു തഴുകി
എടുത്തുപോയി .
നഷ്ട്ട പ്രണയത്തിൻ
മുൻകാല നായകർ
കടലിന്റെ മാറിൽ
നീന്തി തുടിക്കുന്നു
എന്റെ വരവിനായ്
കാത്തുനില്പ്പു
അവർ . വാദ്യഘോഷങ്ങൾ
എനിക്ക് കേൾക്കാം
മരണമെൻ കാതിൽ
മെല്ലെ മന്ത്രിച്ചു
ഇനി വരും തിരയിൽ
ഇറങ്ങുക നീ
മരണമെൻ കൈയിൽ
മുറുകെ പിടിച്ചു
കടലിന്റെ ആഴത്തിൽ
നടന്നിറങ്ങി ……………

കംബ്ലിക്കൽ റൈജു

എന്റെ ജീവിതസ്വപ്നങ്ങൾ

അറ്റം കാണാത്തൊരാഴി തൻ നടുവിലൊറ്റയായുള്ളൊരു കിളിയല്ല ഞാൻ
ഒപ്പമുണ്ടെൻ തോഴിയും കൂട്ടിലെൻ മക്കളും…………..

ഏറെ പറന്നു തളർന്ന ചിറകുകൾക്കല്പമാശ്വാസം തേടിയീ മര
ചില്ലയൊന്നിൽ തെല്ലു നേരമൊന്നിരിക്കട്ടെ ഞങ്ങൾ…..

അന്തിക്കു കൂടണയേ ചുറ്റിലും വാ തുറന്നു കലമ്പും പൈതങ്ങൾ തൻ
ചിത്രമാണെരിയുന്നതെൻ നെഞ്ചിൽ
പോണമേറെ ദൂരം കര പറ്റീടുവാൻ.

അങ്ങൂ ദൂരയാ പൂമര കൊമ്പിലെ കൊച്ചുകൂട്ടിൽ മൃദു തൂവലാൽ തീർത്ത
കമ്പളത്തിൽ പൊതിഞ്ഞു വച്ചതാണെൻറെ ജീവസ്വപ്നങ്ങൾ…

ജീവനുളളോരാ സ്വപ്നങ്ങൾ തൻ പൈദാഹമൊന്നേ നീറ്റലായുളളു മനം
നിറയേ ക്ഷണം പറന്നെത്തണം എന്ന ത്വരയതിന്നാധാരമായ്……

കുഞ്ഞി വയറിൻറെ കലമ്പലുകൾ
അടങ്ങിയാൽ പിന്നെൻറെ ചിറകിൻറെ ചൂടിലവരുറങ്ങും….
വേവലാതികളേതുമില്ലാതെ ഞാനും.

By: Binoy Jacob Kariat

നിശബ്ദ പ്രണയത്തിൻറെ മാധുര്യം.

അവളും ഞാനും മാത്രമൊരുമാത്ര…
നിശബ്ദ പ്രണയത്തിൻറെ മാധുര്യം…
എനിക്കായൊരുക്കിയ വിരുന്നായി..
മഞ്ഞും മഴയും കുളിരും കാറ്റും…..
പ്രകൃതീ മനോഹരിയെന്ന മന്ത്രണം..
ഹൃദയം നിറഞ്ഞു തുളുമ്പേയൊരു…
ചെറു തേങ്ങൽ കാതിൽ കേട്ടോ…
ഇനിയെത്ര നാളീ യൗവ്വനം, ജീവനും?

ചിതയിലെതീനാമ്പുകൾ

ഒരു ചെറു തെന്നലിൽ ചഞ്ചലിതമായി വീണുടയും
സ്വപ്നങ്ങളാം നീർമണി മുത്തുകൾ കൊണ്ടലങ്കരിച്ച
നിഴൽ കുടയാണെൻ ജീവിതം….

 

പല മാത്ര മോഹിച്ചും കിട്ടാതെ പോയ നറുമലരുകൾ
കൊഴിഞ്ഞു വീണടിയുന്നു മൂകം വിതുമ്പുന്നെൻ
മനം തീവ്രമാം വേദനയിൽ….

 

കണ്ടെങ്കിലും കാണാത്ത ഭാവത്താൽ
നീയകന്നു പോയപ്പോൾ കത്തിയമർന്നൊരു
തിരിനാളമിന്നു ഞാൻ…
ഇനിയുമീ വൈകിയ മാത്രയിൽ
മോഹങ്ങൾ ചാമ്പലായൊരാ
ചിതയിലെ തീനാമ്പുകൾ മാത്രമേ ബാക്കിയായുളളൂ…….

 

അത്തമിങ്ങെത്തിയല്ലോമലാളേ
പത്തു നാൾ കൂടിയാൽ പൊന്നോണവുമായ്
പൂക്കളമൊക്കേ ഒരുക്കിടേണ്ടേ
ഓണപ്പുടവയും വാങ്ങിടേണ്ടേ
മക്കൾക്ക് ഓണക്കോടി വേണ്ടേ
അച്ഛനുമമ്മയ്ക്കും
കാഴ്ച വയ്കാൻ
പുത്തൻ നേര്യതും മുണ്ടും വാങ്ങിടേണ്ടേ…
സാധ്യമാം വട്ടം പത്തും കൂട്ടി ചെറു സദ്യയും നമ്മൾക്കൊരുക്കിടേണ്ടേ….

കൂലിയായി കിട്ടാനുളളതിൽ
ഏറെയും നാം
മുന്നേ പറ്റിയതാലെ തന്നെ മുതലാളി കോപത്തിലാണു സത്യം…
ഇനിയും ഞാനെങ്ങനെ കൈകൾ നീട്ടി ഭിക്ഷാംദേഹിയായി ചെല്ലുക ഓർക്കവയ്യ….

കരുണയുണ്ടാകുമെന്നു തന്നെ കരുതി നാം കാക്കാമെൻറെ പെണ്ണേ..
വറുതി ഇല്ലാതെയൊരോണമുണ്ണാൻ നമുക്കാ
കനിവതു മാത്രമേ ആശയുളളൂ…..

 

Leave a Reply

Leave a Reply

Be the first to comment

Leave a Reply