shunyamam hridayatilekoro tazhukalay nee vanna neram
ariyade njan mohichu ivalente swantham ayenkilo
mounam manasine marakuna neratu oru narumanamay nin ormakal
ariyilla njan ninne ethra snehikunenu
pakshe onnariyam en manasil neemathramennu
ശുന്യമാം ഹൃദയത്തിലേക്കോരോ തഴുകലായി നീ വന്ന നേരം
അറിയാതെ ഞാന്‍ മോഹിച്ചു ഇവളെന്റെ സ്വന്തമായെങ്കിലോ
മൌനം മനസിനെ മറക്കുന്ന നേരത്ത് ഒരു നറു മണമായി നിന് ഓര്‍മ്മകള്‍
അറിയില്ല ഞാന്‍ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന്
പക്ഷെ ഒന്നറിയാം എന്‍ മനസ്സില്‍ നീ മാത്രമെന്ന്
By
sajeeshkumar
ഓരോ നാളും കൊഴിയുമ്പോൾ
ഓമനേ നിന്നോർമകൾ എന്നിൽ നിറയുന്നു
ഓരോ കാതവും താണ്ടുമ്പോൾ,
ഓമനേ നിന്നുടെ നിഴലിനെ തേടുന്നു
ഓരോ നാദവും കേൾക്കുമ്പോൾ,
ഓമനേ നിന്നുടെ ഗാനം തിരയുന്നു
നിന്നിലലിയാൻ ഒന്നാവുകാൻ
ഓമനേ എൻ മനം കൊതിക്കുന്നു
എന്നുടെ പ്രണയ വല്ലരി പൂത്തിടുവാൻ
എന്നരികെ വരില്ലേ നീ
ഐ ലൗ യു
പ്രണയ മഴ
എന്നെ പ്രണയിച്ച മഴത്തുള്ളികൾ
കൊടും വേനലിൻ താപമകറ്റി
മഴയായി എന്നിൽ കുളിരുകോരി
മനസ്സിലെ കനലുകൾ കെടുത്തി
ഇളംകാറ്റിനോടൊപ്പം മൂളി മൂളി
ചാറ്റലായി മന്ദം എന്നിൽ പതിച്ചു
അവളുടെ ഇരമ്പുന്ന സംഗീതം
ഇന്നെന്റെ ചെവിയിൽ മന്ത്രിക്കും
ഇന്നെനിക്കു നിന്റെ ഗന്ധം മാത്രം
പുതുമഴയുടെ ഗന്ധമാണിപ്പോൾ
ഉറങ്ങുമ്പോൾ എനിക്ക് കൂട്ടായി
രാത്രി മഴയുടെ നേർത്ത സംഗീതം
നിറയേണമിനി ഈ രാഗം എന്നിൽ
മൂളി പാട്ടു പാടി ഉറക്കേണമിനിയെന്നും
മഴത്തുള്ളികളായി നീ പതിച്ചിടേണം
എന്റെ കിനാവുകളിലെ രാജകുമാരിയായി
മഴവില്ലിൻ നിറങ്ങൾ അണിഞ്ഞു
ഹിമകണമായി രാവിന് ശോഭയേകി
വിതുമ്പി മാനത്തു നിൽക്കാതെ
മഴത്തുളളികളായി പുഞ്ചിരിച്ചീടുക
അനുരാഗത്തിന്റെ ആർദ്രതയിൽ
പേമാരിയായി എന്നെ പുണർന്നീടുക
വീണ്ടും കനലുകൾ കോറിയിടാതെ
കുളിരുകോരി കാത്തീടുക നീ …
——ഷൈജു യശോധരൻ
——————————————-
ഒരുസ്വപ്നത്തിന്റെ ഓർമ്മക്ക്
ഒരു സ്വപ്നംകൂടി ഞാൻ പങ്ക് വെക്കാം
നീ പിരിയും ദിനം ഞാൻ ഓർത്തുവെക്കാം
എന്മനസ്സിൽ വിരിഞ്ഞൊരു പൂ നിനക്കായ് എന്നോർമക്കുവേണ്ടി ഞാൻ തന്നിരിക്കാം
ശരത്കാല സന്ധ്യയിൽ നീയെനിക്കായ്
തന്ന രാത്രിതൻ സമ്മാനംഓർത്തിരിക്കാം
കരയല്ലേ എന്നുഞാൻ ചെന്നനേരം എന്നെ ഒളികണ്ണാൽ നോക്കിയതോർമവെക്കാം
ഇഷ്ടം പരസ്പരമറിയിക്കാതെ നമ്മളൊരുപാട്കാലംഒളിച്ചുവെച്ചു
ഒരുവഴിയിൽ നമ്മൾ വിലങ്ങിടവേ
അറിയ്യാത്തവരായി അഭിനയിച്ചു
അറിയാതെ എഴുതിമണല്പരപ്പിൽ നിൻ നാമം വിരലാൽ കടൽക്കരയിൽ
മുഴുമിക്കുംമുന്നേ ഒരോളമെത്തി നിൻ നാമം മയച്ചതും ഓർക്കട്ടെ ഞാൻ
ചുണ്ടിൽ തേനൊഴുകുന്ന വാക്കുകളും കവിളിൽ ചുഴിതൻ നുണകുഴിയും
അറിയാതോരുവാക്കുപറയുമെങ്കിൽ ഉതിരുന്നതോ മുത്തും പവിഴവുമേ
അറിയുന്നുഞാനൊരു ചെറുവിടവായ്
എൻ ആത്മാവിൽ നിന്നുടെ ഹൃസ്വാ ചിത്രം
—–നൂറുദ്ധീൻ കെഎം
പറയാമോ ഒരു വാക്ക്
അറിയാതെ ഞാൻ തേടും വഴിയിൽ നീ വന്നെങ്കിൽ
ഒരു നോക്ക് കാണാനായി കൊതിക്കുന്നു എൻ മനം……
പറയാതെ നീ പോകും നേരത്തു നീ കാണാതെ
കരയുന്നുണ്ടെൻ ഹൃദയം നീ പോലുമറിയാതെ …..
തണലായി നീ എന്നും എൻ കൂടെ ഉണ്ടെങ്കിൽ
അകലില്ല ഒരിക്കലും ഞാൻ നിന്നേ തനിച്ചാക്കി…..
ഇനിയെങ്കിലും എൻ പ്രിയേ പറയാമോ ഒരു വാക്ക്
എന്നോട് മാത്രമായി നീ എന്റേതാണെന്നു…
by M.R