Are you looking for beautiful Malayalam Songs?. Here you can see a collection of Malayalam Kavithakal, written by Reju and Binoy. I am sure that these Malayalam Kavithakal will inspire you and touch your heart. Enjoy

നീ

നോവിന്റെ വേനലിൽ
ചൂടിനാൽ പൊള്ളുമ്പോൾ
കുളിരേകും തണലുനീ
അഴലിന്റെ ആഴിയിൽ
മുങ്ങി ഞാൻ താഴവേ
രക്ഷയായ് വന്നൊരു
വൈക്കോൽ തുരുമ്പുനീ
നൊന്തുകൊണ്ടെൻ മനം
കരയുന്നനേരത്തു
പുഞ്ചിരി വിരിയിക്കും.
മാരിവില്ലാണ് നീ

രേഖ ആനന്ദ്

 

—————————-

മണ്ണപ്പങ്ങൾ

കണ്ണൻ ചിരട്ടയിൽ
മണ്ണ് നിറച്ചു നാം
ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ
ഒരു നേർത്ത തട്ടിനാൽ
തകരുമെന്നറികിലും
പ്രിയമോടെ ചുട്ടൊരാ മണ്ണപ്പങ്ങൾ
നെയ്തു കൂട്ടവേ
കാലത്തിൻ തട്ടേറ്റു
തകർന്നു വീഴുമാ
മോഹങ്ങൾപോലെയാ
മണ്ണപ്പങ്ങൾ

രേഖ ആനന്ദ്

————————–

ഇളനീർ മനസ്സ്
🌴🌴🌴🌴🌴

മൂർച്ഛയേറിയൊരു വാക്കത്തിയാൽ
ഏറെ വെട്ടുകൾ നൽകീടിലും
വെട്ടിവെട്ടി പിളർണീടിലും
മധുരമൂറും നീര് മാത്രം
നൽകുന്നൊരു ഇളനീരുപോലെ മനം
ഏറെ നോവുമ്പോൾ ഓർത്തുപോകും.
ഇത്ര സ്നേഹത്തിൻ മധുരമെന്റെ
ഉള്ളിൽ നിറഞ്ഞതു കൊണ്ടു തന്നെ
അത്ര നോവുന്നു എന്റെ ഉള്ളം
മൂർച്ചയുള്ളൊരു വാക്കിന്റെ കത്തിയാൽ ഇത്ര ക്രൂരമായ്
വെട്ടിയെന്നെ നീ പിളർന്നിടുമ്പോൾ

രേഖ ആനന്ദ്

 

———————————

എന്റെ പ്രണയം

ഒരിക്കലും കാണാത്ത
കുയിലിന്റെ പാട്ടിനാൽ
കുയിലിനെസ്നേഹിച്ച
കുഞ്ഞിനെ പോലെയെൻ
പ്രണയം
ഒരിക്കലും കാണാത്ത
പൂവിന്റെ സുഗന്ധത്താൽ
പൂവിനെ സ്നേഹിച്ച
കുട്ടിയെ പോലെയെൻ
പ്രണയം
ഒരിക്കലും കാണാത്ത
തെന്നലിൻ കുളിർമയാൽ
കാറ്റിനെ സ്നേഹിച്ച
കുട്ടിയെപോലെന്റെ പ്രണയം
പ്രിയം കൊണ്ട് മാത്രം
പ്രിയങ്കരമായൊരു
പ്രണയമാണിന്നെന്റെ
പ്രണയം…
രേഖ ആനന്ദ്

—————————————————–

തേഞ്ഞുതീരുന്നവർ

👞👞👞👞👞👞👞
ഒരുജന്മം മുഴുവൻഞാൻ
ചുമലേറ്റി നടന്നീടിലും
ഒരു മുള്ളും കൊള്ളാതെയും
ചെളിയിൽ ഞാൻ മുങ്ങീടിലും
നിൻ പാദം മുങ്ങാതെയാ
പാദങ്ങൾ കാത്തീടിലും
എരിയുന്ന വെയിലേറ്റു
പൊള്ളുന്ന നിരത്തിലും
എൻ ദേഹം പൊള്ളീടിലും
നിൻ പാദം കാത്തീടിലും
തേഞ്ഞു തീർന്നതറിഞ്ഞതു
നീ ദൂരെയെറിഞ്ഞപ്പോൾ മാത്രവും.
രേഖ ആനന്ദ്

———————————————-

കാലവർഷം

☁☁☁☁☁☁
💧💧💧💧💧💧

കാലവർഷ പേമാരിപുറമെ
തിമിർത്തു പെയ്യവേ
ആർത്തലയ്ക്കവേ
ചൂടേറും വിഭവങ്ങൾ പിന്നെ
ചൂടുനൽകും പുതപ്പുമായ്
ആസ്വദിച്ചീടുന്നു ചില ഭാഗ്യജന്മങ്ങൾ
എങ്കിലോ തണുത്തങ്ങു വിറച്ചിടുന്നു വയറുവിശന്നു തളർന്നുമയങ്ങുന്നു
കൂരപോലുമില്ലാതെ ചില
പാവം ജന്മങ്ങൾ

രേഖ ആനന്ദ്

—————————–

പ്രതീക്ഷ

****************
മുല്ലപൂവിൻ മണമുള്ള
നിൻ കാർക്കൂന്തൽ
എവിടെ കുലുങ്ങിച്ചിരിച്ച
നിൻ കൈയ്യിലെ വളകൾ
പണയ പണ്ടമായി
എന്നെ നോക്കി
വിലപിക്കുന്നു
നിന്മേനിയിൽ
ഒട്ടിചെർനിരിക്കാൻ
നിറമുള്ള സാരികൾ
മത്സരിക്കുന്നു
നിന്റെ കൈകളിൽ
എൻ വിരലുകൾ ചേർത്തു
താണ്ടുവാൻ ദൂരം
ഏറെ ഉണ്ടുതാനും
നിന്നെ വരവേൽക്കുവാൻ
നിന്നെ അടര്തിയെടുക്കുവാൻ
മരണം വാതിലിൻ മറവിൽ
നിന്നെത്തിനോക്കുന്നു
ഇനിയും വരുമെന്ന
സ്വപ്നവും പേറി
പ്രിയസഖി നിനക്കായ്‌
കാത്തിരിപ്പാണ് ഞാൻ

റൈജു കംബ്ലിക്കൽ

സഖി

********-
പൂവാക ചുവട്ടിൽ
എനിക്കായ് കാത്തു
നിന്നവളെ പൂക്കൂടയുമായ്
എന്മുന്നിൽ നാണമായ്
നിന്നവളെ പറയുവാൻ
ഏറെയുണ്ട് എന്റെ മോഹങ്ങൾ
കേൾക്കുവാൻ ആശയുണ്ട്
നിന്റെ കിളി കൊഞ്ചൽ
കാണണമെന്നുണ്ട് എന്നും
നിൻ നുണക്കുഴി കവിളുകൾ
നിനക്കായ് വിരിയുന്ന
വാകപ്പൂക്കൾ എനിക്കായ്
പൊഴിയും ഓരോ നാളും
കാത്തിരിപ്പാണ് പ്രിയസഖി
നിനക്കായ്‌ വാകമരത്തിൻ
അരികിലായ് സായാഹ്നങ്ങളിൽ
വിദൂരതയിലേക്ക് കണ്ണും നട്ട്

റൈജു കാംബ്ലിക്കൽ

മുഖംമൂടി

*******
ആധുനികതയിലേക്കു
ഊർന്നിറങ്ങിയ നാളിലെപ്പോളോ
മുഖമൂടി അണിഞ്ഞവൾ
എൻ മുന്നിൽ വന്നു
പുതുമുഖമായ ഞാൻ
ആർത്തി പൂണ്ടു രാവുകൾ
എല്ലാം പകലുകളായ്
പ്രണയവും കാമവും
തിര തല്ലി ഒഴുകി
നഗ്നമാം മേനിയെ തഴുകിയ
ഇളംകാറ്റ് മെല്ലെ എൻ സമ്പാദ്യ
ഗോപുരവാതിലും കടന്നു പോയ്
മാലോകരെല്ലാം എൻ മേനി കണ്ടു
നാണവും മാനവും ഒരു മുഴം കയറിൽ
നിന്നാടുന്നു മാലോകരെല്ലാം ഏറ്റുചൊല്ലി
കാലവും കോലവും മാറിയെന്നു

റൈജു കമ്പിളിക്കൻ

പ്രണയം

***********
നടന്നകന്നൊരു
വഴിയിലെവിടെയോ
മറഞ്ഞു നിന്നൊരു
പ്രണയമേ നിനക്ക് നൽകാൻ
കാത്തുവെച്ചൊരീ
വിടർന്ന വാടാമല്ലികൾ
പറന്നുവന്ന ഓർമകളിലൂടെ
ഇറങ്ങി വന്നൊരു പ്രണയമേ
നിനക്ക് നൽകാം
കിനാവ് കൊണ്ടൊരു കൊട്ടാരം
വിടർന്ന മിഴിയും കുഴിഞ്ഞ കവിളും
തുടുത്ത ചുണ്ടുമായ് വന്നവളെ
കൈതപ്പൂവിൻ അരികിലൊരുനാൾ
നിനക്കുവേണ്ടി കാത്തുനിന്നു
നിനക്ക് നൽകാൻ കാത്തുവെച്ചൊരീ
പ്രണയലേഖനം കാണാതെ നീ ദൂരെ
ഒളിച്ചതെന്തിനെൻ പ്രിയസഖി

റൈജു കംബ്ലിക്കൻ

മുഖംമൂടി

*******
ആധുനികതയിലേക്കു
ഊർന്നിറങ്ങിയ നാളിലെപ്പോളോ
മുഖമൂടി അണിഞ്ഞവൾ
എൻ മുന്നിൽ വന്നു
പുതുമുഖമായ ഞാൻ
ആർത്തി പൂണ്ടു രാവുകൾ
എല്ലാം പകലുകളായ്
പ്രണയവും കാമവും
തിര തല്ലി ഒഴുകി
നഗ്നമാം മേനിയെ തഴുകിയ
ഇളംകാറ്റ് മെല്ലെ എൻ സമ്പാദ്യ
ഗോപുരവാതിലും കടന്നു പോയ്
മാലോകരെല്ലാം എൻ മേനി കണ്ടു
നാണവും മാനവും ഒരു മുഴം കയറിൽ
നിന്നാടുന്നു മാലോകരെല്ലാം ഏറ്റുചൊല്ലി
കാലവും കോലവും മാറിയെന്നു

റൈജു കമ്പിളിക്കൻ

കാത്തിരിപ്പ്‌

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിലാവിൻ തിരുമുറ്റത്ത്‌
ഞാനറിയാതെ എൻ നേർക്ക്‌
നീളുന്ന ചെറു തിരിനാളമേ
അറിയുന്നു ഞാനിന്ന്
നിൻ സ്നേഹ സ്പന്ദനം
ഇനി വരും ചിങ്ങപുലരിയിൽ
മുറ്റത്ത്‌ പൂക്കളമെഴുതാൻ
നിന്നെയും നോക്കി
കാത്തിരിപ്പാണ് ഞാൻ
ആഘോഷമെല്ലാം പലകുറി വന്നു
നീ മാത്രമെന്തേ മറഞ്ഞുനിന്നു
എൻ പ്രിയസഖിയെ
വരവെല്ക്കുവനായി
പൂമുഖവാതിൽ തുറന്നിടുന്നു .
നീവരും നാളുകൾ സ്വപനത്തിലെന്നപൊൽ നോക്കിയിരിപ്പാണ് ഉമ്മറപടിയിൽ പൂമരക്കൊമ്പിലെ ബലികാക്ക ചോദിച്ചു
ഇനിയും പ്രതീക്ഷയോ
അവളിനിയും വരുമെന്ന് ,,,,,,,,,,,,,,

റൈജു കമ്പിളിക്കൻ

കാലം

******************

പോകാം നമുക്കൊരു യാത്ര
കാലവും ഒന്നിചോരുല്ലാസയാത്രാ
അവർണനും സവര്ർണനും
ഇല്ലാത്ത ലോകാത്തെക്ക്
ജാതിമത സങ്കർഷമില്ലാത്ത
രാഷ്ട്രീയ കോമരങ്ങൾ
വാഴാത്ത നാട്ടിൽ
കാലത്തിനൊപ്പം
ഞാനും നടക്കുന്നു
മണ്ണിന്റെ മണമുള്ള
മനുഷ്യനെ കാണാൻ
അവരുടെ നെഞ്ചിലെ
നെരിപ്പോടാകറ്റി പൊന്ന്
വിളയുന്ന പാടങ്ങൾ
നൽകാം അവർക്കായ്
മടിക്കാതെടുക്കാം
ഗുണമുള്ള ധ്യാനങ്ങൾ
ചുട്ടു പൊള്ളുന്ന ഭൂമിക്കു
തണലായ്‌ വച്ച് നല്കാം
ദിനംപ്രതി ഓരോ
തണൽ മരങ്ങൾ

റൈജു കമ്പിളിക്കൻ

നൊമ്പരം

……………………………..
അതിരുകള്ക് മുകളിൽ
മഞ്ഞു മലകള്ക്ക് താഴെ
നാമറിയാത്ത പല പേർ
നമ്മുക്കായി കിടന്നു
മരണത്തെ പുല്കി .
തന്നോമൽ പൈതലേ
ഒരു നോക്ക് കാണാൻ
കൊതിയോടെ പലനാൾ
കാത്തിരുന്നു അയാൾ
പേരറിയാത്തൊരു ദൈവത്തിൻ
വികൃതിയിൽ ഇഹലോകവാസം
വെടിഞ്ഞിരിക്കുന്നു അയാൾ
തെക്കെതോടിയിലെ
തൈമാവിൻ
തണലിൽ അന്ദ്യനിദ്രയിലാണ്ട്
കിടക്കും സോദരാ അങ്ങയുടെ
മരണം ശവംതീനി പക്ഷികൾ
ആഘോഷമാക്കുന്നു ഇനിയുള്ള
നാളുകൾ . പുതുതലമുറയുടെ
യുവരക്തങ്ങളെ നിങ്ങൾ
അറിയുക അറിയാൻ ശ്രമിക്കുക
നമ്മൾ ഒരമ്മയുടെ മക്കൾ
അമ്മയുടെ മാറിൽ ചുടുചോര
ചീന്തിയ അവനോ നിങ്ങള്ക്ക്
രാജ്യസ്നേഹി
കപട രാഷ്ട്രീയ മാധ്യമ ലോകമേ
ആഘോഷമാക്കുമ്പോൾ
അറിയുക നിങ്ങളീ
അരുമാകിടവിൻ നൊമ്പരം
തൻ സ്നേഹനിധിയാം
പിതാവിൻ ഓർമയിൽ
വളര്ന്നു വരിക നിൻ
അച്ഛനെ പോലെ …….

ധീര സൈനികൻ സുധീഷിനു വേണ്ടി സമര്പ്പിക്കുന്നു .

റൈജൂ കംബ്ലിക്കൽ

അവളുടെ സ്വപ്നത്തിൽ
വന്ന രാജകുമാരനു
ഗന്ധർവ്വനെകാൽ
നിറമായിരുന്നു മണമായിരുന്നു
പലനാൾ കാത്തിരുന്ന അവനെ
ഒരുനാൾ കണ്ടുമുട്ടി
കണ്ടുമറന്ന വർണസ്വപങ്ങൾ
പൂവായ് വിരിഞ്ഞു
ഹൃദയത്തിനുള്ളിൽ പുഴകളും
മലകളും പാടങ്ങളും കാണാൻ
ഇണകുരുവിയെപോൽ പറന്നു
നടന്നു ഒടുവിൽ ഒരുനാൾ നാല്
ചുവരുകൾക്കുള്ളിൽ
ദീർഘ്ശ്വാസത്തിൻ
കീഴിലമർനവൽ സ്നേഹത്തിൻ
ഇതളുകൾ അവനുനല്കി
നഗ്നമാം മേനിയിൽ തഴുകി
തലോടി കുഞ്ഞിളം
കാറ്റിനെപോൾ പറന്നകന്നു അവൻ
എൻ പ്രിയ സോദരി അറിയുക നീ
പ്രണയത്തിൻ മധുവുമായ്
ഗന്ധർവന്മാർ ഇനിയും വരും
ഇത് പ്രണയമോ അതോ കാമമോ
എന്ന തിരിച്ചറിവിൽ വാണിടുക
ഈ ലോകത്തിൻ മുൻപിൽ

റൈജു കമ്പിളിക്കൻ

മോഹങ്ങൾ

********—;-;-;;
അവളുടെ സ്വപ്നത്തിൽ
വന്ന രാജകുമാരനു
ഗന്ധർവ്വനെകാൽ
നിറമായിരുന്നു മണമായിരുന്നു
പലനാൾ കാത്തിരുന്ന അവനെ
ഒരുനാൾ കണ്ടുമുട്ടി
കണ്ടുമറന്ന വർണസ്വപങ്ങൾ
പൂവായ് വിരിഞ്ഞു
ഹൃദയത്തിനുള്ളിൽ പുഴകളും
മലകളും പാടങ്ങളും കാണാൻ
ഇണകുരുവിയെപോൽ പറന്നു
നടന്നു ഒടുവിൽ ഒരുനാൾ നാല്
ചുവരുകൾക്കുള്ളിൽ
ദീർഘ്ശ്വാസത്തിൻ
കീഴിലമർനവൽ സ്നേഹത്തിൻ
ഇതളുകൾ അവനുനല്കി
നഗ്നമാം മേനിയിൽ തഴുകി
തലോടി കുഞ്ഞിളം
കാറ്റിനെപോൾ പറന്നകന്നു അവൻ
എൻ പ്രിയ സോദരി അറിയുക നീ
പ്രണയത്തിൻ മധുവുമായ്
ഗന്ധർവന്മാർ ഇനിയും വരും
ഇത് പ്രണയമോ അതോ കാമമോ
എന്ന തിരിച്ചറിവിൽ വാണിടുക
ഈ ലോകത്തിൻ മുൻപിൽ

കംബ്ലിക്കൽ റൈജു

കാഴ്ചകൾ

“”””””””””””””””””””””””””””””“”
നിറമുള്ള  ഓർമ്മകൾ
മങ്ങിമറയുന്നു .
പച്ചമാംസത്തിന്റെ
ഗന്ധം പരക്കുന്നു.
കളിപ്പാട്ടം   ഏന്തുന്ന
പൈതലിൻ കൈയിൽ
ആയുധകോപ്പുകൾ
കാണുന്നു  ലോകം
 ചിതറി  തെറിക്കും
ചോരതുള്ളിയിൽ
കുഞ്ഞുറുമ്പുകൾ
കൂടുകൂട്ടുന്നു
യസീധി പെണ്ണിൻ
മടിക്കുത്തഴിക്കാൻ
കാപാലികന്മാർ
മത്സരിക്കുന്നു
പലവ്യഞ്ജനത്തിൽ
കൂട്ടത്തിലെവിടയോ
യസീധി പെണ്ണിൻ
മാനവും വിൽക്കുന്നു
ദുഖഭാരത്താൽ
പ്രാണൻവെടിഞ്ഞവർ
ഇനിയുമുണ്ടേറെ
നമ്മളറിയാതെ
പ്രാണനുവേണ്ടികേഴുന്ന
അമ്മതൻ ചാരത്ത്
പറന്നിറങ്ങുന്നു
ശവമഞ്ചങ്ങൾ
ഇനിയുംവെടിയുക
ലോകമേ മൗനം
നൽകാംഅവർക്കായ്
നിറമുള്ള  പകലുകൾ
നൽകാം അവർക്കായ്
കനവുള്ള  രാവുകൾ

മരണം

ശാന്തമാം കടലിൻ
തീരത്ത് ഞാനെത്തി
തിരയുടെ താളം കേട്ടുനിന്നു .
അവിടെ ഞാനെഴുതിയ
മരണത്തിൻ കുറിപ്പുകൾ
തിരവന്നു തഴുകി
എടുത്തുപോയി .
നഷ്ട്ട പ്രണയത്തിൻ
മുൻകാല നായകർ
കടലിന്റെ മാറിൽ
നീന്തി തുടിക്കുന്നു
എന്റെ വരവിനായ്
കാത്തുനില്പ്പു
അവർ . വാദ്യഘോഷങ്ങൾ
എനിക്ക് കേൾക്കാം
മരണമെൻ കാതിൽ
മെല്ലെ മന്ത്രിച്ചു
ഇനി വരും തിരയിൽ
ഇറങ്ങുക നീ
മരണമെൻ കൈയിൽ
മുറുകെ പിടിച്ചു
കടലിന്റെ ആഴത്തിൽ
നടന്നിറങ്ങി ……………

കംബ്ലിക്കൽ റൈജു

എന്റെ ജീവിതസ്വപ്നങ്ങൾ

അറ്റം കാണാത്തൊരാഴി തൻ നടുവിലൊറ്റയായുള്ളൊരു കിളിയല്ല ഞാൻ
ഒപ്പമുണ്ടെൻ തോഴിയും കൂട്ടിലെൻ മക്കളും…………..

ഏറെ പറന്നു തളർന്ന ചിറകുകൾക്കല്പമാശ്വാസം തേടിയീ മര
ചില്ലയൊന്നിൽ തെല്ലു നേരമൊന്നിരിക്കട്ടെ ഞങ്ങൾ…..

അന്തിക്കു കൂടണയേ ചുറ്റിലും വാ തുറന്നു കലമ്പും പൈതങ്ങൾ തൻ
ചിത്രമാണെരിയുന്നതെൻ നെഞ്ചിൽ
പോണമേറെ ദൂരം കര പറ്റീടുവാൻ.

അങ്ങൂ ദൂരയാ പൂമര കൊമ്പിലെ കൊച്ചുകൂട്ടിൽ മൃദു തൂവലാൽ തീർത്ത
കമ്പളത്തിൽ പൊതിഞ്ഞു വച്ചതാണെൻറെ ജീവസ്വപ്നങ്ങൾ…

ജീവനുളളോരാ സ്വപ്നങ്ങൾ തൻ പൈദാഹമൊന്നേ നീറ്റലായുളളു മനം
നിറയേ ക്ഷണം പറന്നെത്തണം എന്ന ത്വരയതിന്നാധാരമായ്……

കുഞ്ഞി വയറിൻറെ കലമ്പലുകൾ
അടങ്ങിയാൽ പിന്നെൻറെ ചിറകിൻറെ ചൂടിലവരുറങ്ങും….
വേവലാതികളേതുമില്ലാതെ ഞാനും.

By: Binoy Jacob Kariat

നിശബ്ദ പ്രണയത്തിൻറെ മാധുര്യം.

അവളും ഞാനും മാത്രമൊരുമാത്ര…
നിശബ്ദ പ്രണയത്തിൻറെ മാധുര്യം…
എനിക്കായൊരുക്കിയ വിരുന്നായി..
മഞ്ഞും മഴയും കുളിരും കാറ്റും…..
പ്രകൃതീ മനോഹരിയെന്ന മന്ത്രണം..
ഹൃദയം നിറഞ്ഞു തുളുമ്പേയൊരു…
ചെറു തേങ്ങൽ കാതിൽ കേട്ടോ…
ഇനിയെത്ര നാളീ യൗവ്വനം, ജീവനും?

ചിതയിലെതീനാമ്പുകൾ

ഒരു ചെറു തെന്നലിൽ ചഞ്ചലിതമായി വീണുടയും
സ്വപ്നങ്ങളാം നീർമണി മുത്തുകൾ കൊണ്ടലങ്കരിച്ച
നിഴൽ കുടയാണെൻ ജീവിതം….

 

പല മാത്ര മോഹിച്ചും കിട്ടാതെ പോയ നറുമലരുകൾ
കൊഴിഞ്ഞു വീണടിയുന്നു മൂകം വിതുമ്പുന്നെൻ
മനം തീവ്രമാം വേദനയിൽ….

 

കണ്ടെങ്കിലും കാണാത്ത ഭാവത്താൽ
നീയകന്നു പോയപ്പോൾ കത്തിയമർന്നൊരു
തിരിനാളമിന്നു ഞാൻ…
ഇനിയുമീ വൈകിയ മാത്രയിൽ
മോഹങ്ങൾ ചാമ്പലായൊരാ
ചിതയിലെ തീനാമ്പുകൾ മാത്രമേ ബാക്കിയായുളളൂ…….

 

അത്തമിങ്ങെത്തിയല്ലോമലാളേ
പത്തു നാൾ കൂടിയാൽ പൊന്നോണവുമായ്
പൂക്കളമൊക്കേ ഒരുക്കിടേണ്ടേ
ഓണപ്പുടവയും വാങ്ങിടേണ്ടേ
മക്കൾക്ക് ഓണക്കോടി വേണ്ടേ
അച്ഛനുമമ്മയ്ക്കും
കാഴ്ച വയ്കാൻ
പുത്തൻ നേര്യതും മുണ്ടും വാങ്ങിടേണ്ടേ…
സാധ്യമാം വട്ടം പത്തും കൂട്ടി ചെറു സദ്യയും നമ്മൾക്കൊരുക്കിടേണ്ടേ….

കൂലിയായി കിട്ടാനുളളതിൽ
ഏറെയും നാം
മുന്നേ പറ്റിയതാലെ തന്നെ മുതലാളി കോപത്തിലാണു സത്യം…
ഇനിയും ഞാനെങ്ങനെ കൈകൾ നീട്ടി ഭിക്ഷാംദേഹിയായി ചെല്ലുക ഓർക്കവയ്യ….

കരുണയുണ്ടാകുമെന്നു തന്നെ കരുതി നാം കാക്കാമെൻറെ പെണ്ണേ..
വറുതി ഇല്ലാതെയൊരോണമുണ്ണാൻ നമുക്കാ
കനിവതു മാത്രമേ ആശയുളളൂ…..

 

Leave a Reply





Leave a Reply

Be the first to comment

Leave a Reply